പട്ന: ബിഹാറില്‍ മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടു. വെള്ളിയാഴ്ച രാത്രിയാണ് മുസാഫര്‍പുരില്‍ മൂന്നുവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.സംഭവത്തില്‍ പ്രതിയായ ലാല്‍ ബാബു(20)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ അമ്മയോട് അനുവാദം ചോദിച്ചാണ് ആദ്യതവണ ഇയാള്‍ കുട്ടിയെ വീടിന് പുറത്തേക്ക് കൊണ്ടുപോയത്. അല്പസമയത്തിന് ശേഷം കുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.
തുടര്‍ന്ന് രാത്രി പത്തുമണിയോടെ ആരുമറിയാതെ ഇയാള്‍ വീണ്ടും കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും കൃഷിയിടത്തില്‍ മൃതദേഹം കുഴിച്ചിടുകയുമായിരുന്നു.
വെള്ളിയാഴ്ച രാത്രി കുട്ടിയെ കാണാതായതോടെയാണ് മാതാപിതാക്കളും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചത്. സംശയത്തെത്തുടര്‍ന്ന് ഇവര്‍ ലാല്ബാബുവിനെ ഫോണില്‍ വിളിച്ചെങ്കിലും ഇയാള്‍ പ്രതികരിച്ചില്ല.
ഇതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയും ലാല്‍ ബാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ബന്ധുവീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുളള കൃഷിയിടത്തില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.