വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കാശ്മീരിന്റെ താഴ്‌വരയിൽ ആദ്യമായി വൈദ്യുതി ഗ്രിഡുകൾ സ്ഥാപിച്ചു.

ജമ്മു;വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കാശ്മീരിന്റെ താഴ്‌വരയിൽ ആദ്യമായി വൈദ്യുതി ഗ്രിഡുകൾ സ്ഥാപിച്ചു. ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലാണ് ഇത്തവണ വൈദ്യുതി എത്തിയത്.


 സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് ഗുരെസ് സെക്ടറിലെ താഴ്‌വരകൾ വൈദ്യുതി വിളക്കുകളാൽ പ്രകാശപൂരിതമായി മാറിയത്. നേരത്തെ ഈ പ്രദേശത്ത് വെളിച്ചത്തിനായി ഡീസൽ ജനറേറ്ററുകളെയാണ് ആശ്രയിച്ചിരുന്നത്.

ഏറെ വെല്ലുവിളികൾ നിറഞ്ഞ പ്രദേശം കൂടിയാണ് കാശ്മീരിലെ ഈ താഴ്‌വരകൾ. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ശൈത്യകാലങ്ങളിൽ മാസങ്ങളോളമാണ് ഈ പ്രദേശം ഒറ്റപ്പെടാറുള്ളത്. 

അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് വൈദ്യുതി എത്തിക്കാൻ കഴിഞ്ഞത് ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് കാശ്മീർ പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് വ്യക്തമാക്കി. ഗുരെസ് സെക്ടറിലെ വിവിധ പഞ്ചായത്തുകളിലെ 1,500 ഉപഭോക്താക്കൾക്ക് 

33/11 കെവി റിസീവിംഗ് സ്റ്റേഷൻ മുഖാന്തരമാണ് വൈദ്യുതി എത്തിക്കുന്നത്. അടുത്ത ഘട്ടത്തിൽ കാശ്മീരിലെ വൈദ്യുതിയില്ലാത്ത ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !