പാലക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ സംഘാടക സമിതി നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.രണ്ട് സ്കൂളുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിപ്പട്ടികയിലുണ്ട്.
നേരത്തെ അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരുന്നു. 70,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സംഘാടക സമിതി നല്കിയ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കലോത്സവം സമാപന ചടങ്ങില്‍ സമ്മാനദാനം നടക്കുന്നതിനിടെ വിജയികളായ സ്കൂളുകളിലെ അധ്യാപകര്‍ വേദിക്കരികില്‍ പടക്കം പൊട്ടിച്ചതാണ് സംഘര്‍ഷത്തിനു തുടക്കം കുറിച്ചതെന്ന് പൊലീസ് പറഞ്ഞു.
പടക്കം വാഹനങ്ങള്‍ക്കടിയിലും ആള്‍ക്കൂട്ടത്തിനിടയിലും പൊട്ടിയതോടെ വിദ്യാര്‍ഥികളും അധ്യാപകരും പരിഭ്രാന്തരായി ഓടി. പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതോടെ കൂട്ടത്തല്ലും. കസേരകള്‍ അടിച്ചു പൊട്ടിക്കലും തുടങ്ങി. പൊലീസ് ലാത്തി വീശിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.