വിവാദബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍; നിര്‍ണായകനീക്കം സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ,,

തിരുവനന്തപുരം: വിവാദ ലോകായുക്ത ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ തീരുമാനിച്ചു.

ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതും സര്‍വകലാശാല നിയമ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ളതുമായ ഏഴ് ബില്ലുകളും രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കും. അതേസമയം പൊതുജനാരോഗ്യ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന ഗവര്‍ണറുടെ നടപടിയെ കുറിച്ച്‌ സുപ്രീംകോടതി വിമര്‍ശനം വന്നതിന് പിന്നാലെയാണ് നടപടി. 

സുപ്രധാന ബില്ലുകള്‍ രാഷ്ട്രപതിക്ക് കൈമാറിയെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് രാജ്ഭവന്‍റെ തീരുമാനം. ഇതോടെ സര്‍ക്കാരും ഗവര്‍ണരും തമ്മിലെ തര്‍ക്കം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.

ലോകായുക്തയുടെ അധികാരം കവരുന്നു എന്ന് എന്ന വിമര്‍ശനം നേരിട്ടതാണ് ലോകായുക്ത ഭേദഗതി നിയമം. ഗവര്‍ണര്‍കൂടി ഉള്‍പ്പെടുന്ന നിയമഭേദഗതികളില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നതാണ് ഉചിതം എന്ന് ആരിഫ് മുഹമ്മദ്ഖാന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഹകരണ നിയമഭേദഗതി ബില്ലും രാഷ്ട്രപതിക്ക് കൈമാറുന്ന ബില്ലുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലോകായുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍(രണ്ടെണ്ണം), ചാന്‍സിലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍, സര്‍വകലാശാല സേര്‍ച്ച്‌ കമ്മിറ്റി വിപുലീകരണ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവ രാഷ്ട്രപതിക്ക് അയക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !