കാശ്മീർ ;ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ തോൽവി ആഘോഷിക്കുകയും പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത ഏഴ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു.
ജമ്മു കശ്മീരിലെ ഗന്ദർബാലിലുള്ള ഷേർ-ഇ-കശ്മീർ അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മറ്റൊരു വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
ഹോസ്റ്റലിൽ ഇവർ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു എന്നും ഇത് എതിർത്ത തന്നെയും സുഹൃത്തുക്കളെയും പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. സംഭവത്തിൽ തൗഖീർ ഭട്ട്, മൊഹ്‌സിൻ ഫാറൂഖ് വാനി, ആസിഫ് ഗുൽസാർ വാർ,
ഉമർ നസീർ ദാർ, സയ്യിദ് ഖാലിദ് ബുഖാരി, സമീർ റാഷിദ് മിർ, ഉബൈദ് അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ നിയമത്തിലെ സെക്ഷൻ 13, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 505, 506 വകുപ്പുകൾ പ്രകാരം ആണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.