മേലുകാവ്; ബിജെപിയുടെയും കോൺഗ്രസിന്റെയും കോർഡിനേറ്ററായി പ്രവർത്തിക്കുന്ന കേരള ഗവർണർക്കൊപ്പം ബംഗാളിലെയും ഗോവയിലെയും ഗവർണർമാർ ഇറങ്ങിയാലും കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ബോധത്തിന് മാറ്റമുണ്ടാക്കാമെന്ന് കരുതേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സുരേഷ് ഗോപിക്കായി തൃശൂരിൽ ഗവർണർമാർ കൂട്ടത്തോടെ ഇറങ്ങിയതോടെ മണ്ഡലം എൽഡിഎഫിന് കൂടുതൽ ഉറപ്പുള്ളതായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം മേലുകാവ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ബിജെപിയുടെ ശ്രമം. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ കരട് ഭരണഘടനപോലും തയ്യാറാക്കി.അതനുസരിച്ച് സവർണർക്ക് മാത്രമാണ് വോട്ടവകാശം. പിന്നാക്ക വിഭാഗങ്ങൾ അടക്കമുള്ള ബാക്കി 85 ശതമാനവും അവരുടെ മാനദണ്ഡപ്രകാരം ഹിന്ദുവല്ല. മുസ്ലീങ്ങളും ക്രിസ്‌ത്യാനികളും മാർക്സിസ്റ്റുകളും ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന് വിചാരധാരയിൽ എഴുതിവച്ചിട്ടുണ്ട്. ഗുജറാത്തിലും ഒടുവിൽ മണിപ്പൂരിലും കാണുന്നത് ഇതാണ്.
രണ്ടിടത്തും വംശഹത്യ നടന്നപ്പോൾ മൗനം പാലിക്കുകയായിരുന്നു മോദി. കേരളം മാത്രമാണ് ഇവർക്കൊരു ബദൽ. കണ്ണൂരിൽ പഠിക്കാൻ എത്തിയ 49 മണിപ്പൂർ വിദ്യാർഥികൾ നവകേരള സദസ്സിന് എത്തി. അവരുടെ നാട്ടിൽ ഇത്തരമൊരു അന്തരീക്ഷം സ്വപ്നം കാണാനാകില്ല എന്നാണ് പറഞ്ഞത്.
നാലര ലക്ഷത്തിലേറെ വീടുകളാണ് ലൈഫ് പദ്ധതിയിൽ നൽകിയത്. പാവപ്പെട്ടവന് ഗുണനിലവാരമുളള ജീവിതം സാധ്യമാക്കുന്ന കേരള മോഡലിനെ തകർക്കാൻ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.