''പ്രതികൾ ഇപ്പോഴും കാണാമറയത്ത്...കൊടും കുറ്റവാളി ജിം ഷാജി എന്ന ഷാജഹാനെ രഹസ്യമായി പൊക്കി അന്വേഷണ സംഘം''

കൊല്ലം : ഓയൂരിൽ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി ജിം ഷാജി എന്ന ഷാജഹാൻ ആണോ എന്ന് സംശയം ഉയരുന്നു.

കന്നിമേൽച്ചേരിയിൽ മൂലങ്കര ലക്ഷംവീട് കോളനി നിവാസിയായ ജിം ഷാജഹാനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചന. നേരത്തെ വരച്ചിരുന്ന രേഖാചിത്രം വെച്ചാണ് ഇയാളിലേക്ക് സംശയം എത്തിയത് എന്നാണ് സൂചന.

രേഖാചിത്രവുമായി വളരെയേറെ സാമ്യം തോന്നുന്നയാളാണ് ജിം ഷാജഹാൻ. ഇയാളെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപുള്ള ദിവസങ്ങളിൽ വീടിന് പരിസരത്ത് കണ്ടിരുന്നതായി കുട്ടിയുടെ മുത്തശ്ശൻ മൊഴി നൽകി. മോഷണവും കഞ്ചാവ് കടത്തും അടക്കം നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ക്രിമിനൽ ആണ് ജിം ഷാജഹാൻ. 

നിരവധി തവണ ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.മുൻപ് ഓപ്പറേഷൻ ക്ലീൻ കൊല്ലത്തിന്റെ ഭാഗമായി നടത്തിയ റൈഡിൽ ഷാജഹാനും ഒരു സ്ത്രീയും അറസ്റ്റിലായിരുന്നു. 

അഞ്ച് കിലോ കഞ്ചാവുമായി ആണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. രാഖിലത എന്ന 34 കാരിയാണ് അന്ന് ഷാജഹാനോടൊപ്പം പിടിയിലായിരുന്നത്. ഈ സ്ത്രീ തന്നെയാണോ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നത് എന്നും സംശയം ഉയരുന്നുണ്ട്.

ജിം ഷാജഹാൻ തന്നെയാണോ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിന് നേതൃത്വം നൽകിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തിരിച്ചറിയൽ പരേഡ് നടത്തി കുട്ടി പ്രതിയെ തിരിച്ചറിഞ്ഞാൽ മാത്രമായിരിക്കും പ്രതിയെക്കുറിച്ച് പോലീസ് സ്ഥിരീകരണം നടത്തുന്നത്. കുട്ടിയുടെ മാനസികാവസ്ഥ മെച്ചപ്പെട്ട ശേഷം മാത്രമായിരിക്കും തിരിച്ചറിയൽ പരേഡ് നടത്തുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !