തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ പുതിയ സമിതിയുണ്ടാക്കാൻ സർക്കാർ നിർദേശം.
ഈമാസം മുപ്പതിന് മുൻപ് സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിക്കാനാണ് നിർദേശം നൽകിയത്. പദ്ധതിക്കായി പണം കണ്ടെത്തുകയാണ് സമിതിയുടെ ചുമതല.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അറുപത് ശതമാനം ചെലവ് കേന്ദ്ര സർക്കാരാണ് നൽകിയിരുന്നത്. ഈ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസമാണ് പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചത് എന്നാണ് സർക്കുലറിലുള്ളത്.
വാർഡ് മെമ്പർ കൺവീനറായി ആറംഗ സംരക്ഷണ സമിതി രൂപീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. പിടിഎ പ്രസിഡന്റ്, പൂർവ്വ വിദ്യാർഥി പ്രതിനിധി തുടങ്ങിയവർ അംഗങ്ങളാണ്.
രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പൗര പ്രമുഖർ എന്നിവരിൽ നിന്നം പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് നിർദേശം. സിഎസ്ആ ഫണ്ടുകളും പ്രയോജനപ്പെടുത്തണം.
പലിശ രഹിത സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചാൽ, ഉച്ചഭക്ഷണ ഫണ്ട് ലഭിച്ചാലുടൻ പ്രധാനാധ്യാപകർ പണം തിരികെ നൽകണമെന്നും നിർദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.