കഞ്ചാവുമായി പിടിച്ചു, ഒരു വര്‍ഷം പകയോടെ കാത്തിരുന്നു; എക്സൈസ് ജീപ്പിന് തീയിട്ട് യുവാവ്, പൊക്കി പൊലീസ്,

കോതമംഗലം: എറണാംകുളം കോതമംഗലത്ത് എക്സൈസിന്‍റെ ജീപ്പ് കത്തിച്ച കേസില്‍ യുവാവ് പൊലീസിന്‍റെ പിടിയിലായി. 20 കാരനായ പുന്നേക്കാട് സ്വദേശി ജിത്തു ആണ് അറസ്റ്റിലായത്..

ജിത്തുവിനെതിരെ കഴിഞ്ഞ വര്‍ഷം എക്സൈസ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് എക്സൈസിന്‍റെ ജീപ്പ് കത്തിക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

കഴിഞ്ഞ പതിമൂന്നാം തീയതി പത്ത് മണിയോടെയാണ് സംഭവം നടന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ജിത്തു കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഓഫീസിലെത്തിയത്. ആളില്ലാത്ത തക്കം നോക്കി ഓഫീസിന് മുന്നിലെ ജീപ്പിന് തീയിടുകയായിരുന്നു. തൊട്ടടുത്തുള്ള വ്യാപാരികളും എക്സൈസ് ഉദ്യോഗസ്ഥരും ഓടിയെത്തിയാണ് തീയണച്ചത്. ജീപ്പിന്‍റെ പിറക് വശത്തെ ഒരു ഭാഗം കത്തി നശിച്ചിരുന്നു. ഇതിനിടയില്‍ ജിത്തു ഓടി രക്ഷപ്പെട്ടു.

ജീപ്പിന്റെ പിന്‍വശത്തെ പടുതയില്‍ മണ്ണെണ്ണ ഒഴിച്ചാണ് യുവാവ് തീയിട്ടത്. എക്സൈസ് നല്‍കിയ പരാതിയില്‍ കോതമംഗലം പൊലീസിന്‍റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമീപത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോള്‍ പ്രതിയെ എക്സൈസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജിത്തു പിടിയിലാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !