നെല്ലിമറ്റം: നെല്ലിമറ്റം വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ദൈവാലയത്തിൽ 2023നവംബർ 17,18,19 തീയതികളിൽ പൂർവാധികം ഭംഗിയായി ഇടവക തിരുന്നാൾ ആഘോഷിക്കുന്നു.
തിരുനാളിന് മുന്നോടിയായി 17ന് ഉച്ചകഴിഞ്ഞ് 4.30ന് കൊടിയേറ്റും തുടർന്ന് വി കുർബാനയും ഉണ്ടായിരിക്കും. രണ്ടാം ദിനമായ 18ന് ശനിയാഴ്ച്ച 4.30ന് റവ. ഫാ.ജോസഫ് വടക്കേടത്തിന്റെ കാർമ്മികത്വത്തിതിരുനാൾ കുർബാനയും, റവ.ഡോ.സ്റ്റാൻലി പുൽപ്രയുടെ തിരുന്നാൾ സന്ദേശവും തുടർന്ന് പ്രദിക്ഷണവും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ 19ന് ഞായറാഴ്ച്ച രാവിലെ 5.45നും, 7 മണിക്കും, വിശുദ്ധ കുർബാനയും 10 മണിക്ക് ലദീഞ്ഞ്, തുടർന്ന് റവ.ഫാ.കുര്യൻ പുത്തൻപുരക്കലിന്റെ കാർമ്മിക ത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ട് കുർബാനയും, റവ.ഡോ.സ്റ്റനിസ്ലാവോസ് കുന്നേൽ തിരുനാൾ സന്ദേശവും നൽകുന്നതാണ്. തുടർന്ന് പ്രദിക്ഷണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കും.
എല്ലാ തിരുകർമങ്ങളിലും പങ്കുചേർന്ന് അനുഗ്രഹീതരാകുവാൻ ഏവരെയും ക്ഷണിക്കുന്നതായി വികാരി റവ ഫാ.ജോർജ് കുരിശുംമൂട്ടിൽ, കൈക്കാരന്മാരായ ദേവസി പാറങ്കിമാലിൽ, ചാക്കോച്ചൻ പാലത്തിങ്കൽ,ജോസ് ചെന്നെക്കാട്ട് എന്നിവർ ചേർന്ന് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.