ന്യൂഡൽഹി: വാതുവെപ്പ് ആപ്പിന് മഹാദേവന്റേ പേരിട്ടതിലൂടെ മഹാദേവനെ (ശിവനെ) ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അപമാനിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഛത്തീസ്ഗഢ് ബെമെതാര ജില്ല ലൗ ജിഹാദിന്റെ കേന്ദ്രമായി മാറിയെന്നും ബി ജെ പി സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ആരും ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ ധൈര്യപ്പെടില്ലെന്നും ഭൂപേഷ് ബാഗേൽ അതിനെ വാതുവാതുവെപ്പ് കേന്ദ്രമാക്കി മാറ്റി, മഹാ ദേവ് വാതുവാതുവെപ്പ് ആപ്പ് അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് അദ്ദേഹം മഹാദേവ് എന്ന പേര് ഉപയോഗിച്ചത്?
മോദിജി ചന്ദ്രയാൻ ചന്ദ്രനിലേക്ക് അയക്കുകയും ശിവനെയും മാ ശക്തിയെയും ബഹുമാനിക്കുകയും ചെയ്ത് കൊണ്ട് ആ സ്ഥലത്തിന് ( അത് ഇറങ്ങിയ സ്ഥലം ) ശിവശക്തി എന്ന് പേരിട്ടു. എന്നാൽ ഭൂപേഷ് ഒരു വാതുവെപ്പ് ആപ്പിന് മഹാദേവന്റെ പേര് നൽകുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു.
ഇങ്ങനെ ആരാണ് അവരെ ഉണർത്തുക?
അത് നിങ്ങളുടെ വോട്ടുകളാണ്. ഞാൻ വാഗ്ദാനം ചെയ്യുന്നു നിങ്ങൾ ബി ജെ പിയെ അധികാരത്തിലെത്തിക്കൂ, അത്തരമൊരു പ്രവൃത്തി ചെയ്യാൻ ആരും ധൈര്യപ്പെടില്ല,
ദുർഗ ഡിവിഷനെ ഒരു വിദ്യാഭ്യാസ ഹബ്ബിൽ നിന്ന് വാതു വെയ്പ്പിന്റെ കേന്ദ്രം ആക്കി മാറ്റിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ആരോപിച്ചു. ഭൂപേഷ് കാക്ക ദുർഗ് ഡിവിഷൻ തകർത്തു. രമൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന്റെ കാലത്ത്ദുർഗ് ഡിവിഷൻ വിദ്യാഭ്യാസ കേന്ദ്രമായി മാറിയിരുന്നു.
ഭൂപേഷ് ബാഗേൽ അധികാരത്തിൽ തിരിച്ചെത്തിയാൽ പൗരന്മാർക്ക് മഹാദേവന്റെ പേര് ഉച്ചരിക്കാൻ കഴിയില്ല അദ്ദേഹം അവകാശപ്പെട്ടു. പോലീസ് വരുമെന്ന് ഭൂപേഷ് ഭയക്കുന്നത് പോലെ യുവാക്കളെ വാതുവെപ്പിലേക്ക് തള്ളിവിടുന്ന പാപമാണ് അയാൾ ചെയ്തിരിക്കുന്നത്, അമിത് ഷാ പറഞ്ഞു.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് പ്രചാരണത്തിന്റെ അവസാന ദിവസം ബെമതാര ജില്ലയിലെ സജ നിയമസഭാ മണ്ഡലത്തിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. സാഹു, കുർമി,ഗോണ്ട് സമുദായങ്ങൾ അതിന്റെം ( ലൗ ജിഹാദിന്റെ) ലക്ഷ്യത്തിന് കീഴിലായിരുന്നു ഭൂപേഷ് ബാഗേൽ സർക്കാർ ഉറങ്ങുകയായിരുന്നു അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.