രാജ്ഭവനുള്ള ചെലവ് കൂട്ടണം; അതിഥി സൽക്കാര ചെലവുകളിലടക്കം വൻവർധന ആവശ്യപ്പെട്ട്​ ​ഗവർണർ,,

തിരുവനന്തപുരം: രാജ്ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിഥി സൽക്കാരം, വിനോദം, വിനോദയാത്ര ഉൾപ്പെടെ ആറ്‌ ഇനങ്ങളിലായി 36 ഇരട്ടി വരെ വർധനവാണ് ഗവർണർ സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്. ​

ഗവർ‌ണറുടെ ആവശ്യം സർക്കാരിന്റെ പരി​ഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ. അതിഥികൾക്കായുള്ള ചെലവുകൾ ഇരുപത്‌ ഇരട്ടി വർധിപ്പിക്കുക, ‌വിനോദ ചെലവുകൾ 36 ഇരട്ടിയാക്കുക, വിനോദയാത്രാ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കുക, കോൺട്രാക്ട്‌ അലവൻസ്‌ ഏഴ്‌ ഇരട്ടി ഉയർത്തുക, 

ഓഫിസ്‌ ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫിസ്‌ ഫർണിച്ചറുകളുടെ നവീകരണ ചെലവ്‌ രണ്ടര ഇരട്ടി ഉയർത്തുക എന്നീ ആവശ്യങ്ങളാണ്‌ രാജ്ഭവൻ സംസ്ഥാന സർക്കാരിനു മുന്നിൽ വച്ചിട്ടുള്ളതെന്നാണ് സൂചന.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ 1987 അനുസരിച്ചാണ്‌ ഗവർണറുടെ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്‌. 

ഈ ചട്ടങ്ങൾ അനുസരിച്ച്‌ നൽകേണ്ട തുക 32 ലക്ഷം രൂപയാണ്‌. എന്നാൽ, ഈ വർഷം 2.60 കോടി രൂപ നൽകണമെന്നാണ്‌ രാജ്‌ഭവനിൽ നിന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. കഴിഞ്ഞ പത്തുവർഷത്തെ ആറിനങ്ങളിലെ ആകെ ചെലവ്‌ മൂന്നു കോടി രൂപയ്‌ക്കടുത്താണ്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !