കോട്ടയം: മുണ്ടക്കയത്ത് കൊലക്കേസ് പ്രതിയുടെ വീടിന് തീയിട്ടു. ഉണക്കയം ബിജോയുടെ വീടിനാണ് തീയിട്ടത്. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.
പ്രതിയുടെ ബന്ധുക്കള്‍ തന്നെയാണ് വീടിന് തീവച്ച് നാടകം കളിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ നാട്ടുകാരാണ് തീവച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ശനിയാഴ്ചയാണ് ജോയല്‍ കൊല്ലപ്പെട്ടത്. പണി ചെയ്തു കൊണ്ടിരുന്ന ജോയലിനെ യാതോരു പ്രകോപനവുമില്ലാതെ ബിജോയ് പിന്നിലൂടെ വന്ന് കുത്തുകയായിരുന്നു. ജോയലിന്റെ കരച്ചില് കേട്ടുവന്ന അയല്‍വാസികള്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.