തൃശൂര്‍: 'നെഗറ്റീവ് എനര്‍ജി' പുറന്തള്ളാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സബ് കലക്ടര്‍ക്കാണ് അന്വേഷണ ചുമതല.
തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കെതിരെയാണ് പരാതി ലഭിച്ചത്. വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സിവില്‍ സ്റ്റേഷനിലുള്ള ഓഫീസിലാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥന നടക്കുന്നത്.ഓഫീസില്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞു നില്‍ക്കുന്നുവെന്ന പരാതി ചുമതലയേറ്റതിനു ശേഷം ഓഫീസര്‍ പതിവായി പറയാറുണ്ട്. ഓഫീസിലെ പല പ്രശ്നങ്ങള്‍ക്ക് പിന്നിലും ഈ നെഗറ്റീവ് എനര്‍ജി ആണെന്നാണ് ഓഫീസര്‍ പറഞ്ഞിരുന്നത്. ഈ നെഗറ്റീവ് എനര്‍ജി പുറന്തള്ളാനാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.
ഓഫീസ് സമയം വൈകീട്ട് 4.30-ഓടെ ഓഫീസില്‍ ഇത്തരത്തില്‍ പ്രാര്‍ത്ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ജീവനക്കാരോട് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടു. ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിനാല്‍ നിര്‍ദേശം ധിക്കരിക്കാനായില്ല.
ഓഫീസ് സമയം തീരുന്നതിന് മുമ്പായി കരാര്‍ ജീവനക്കാരിലൊരാള്‍ ലോങയണിഞ്ഞ് ബൈബിളുമായെത്തി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു.
പ്രാര്‍ത്ഥനയില്‍ പങ്കെടുത്തില്ലെങ്കില്‍ ഓഫീസര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടേക്കുമെന്ന ഭയത്തിലായിരുന്നു കരാര്‍ ജീവനക്കാര്‍ പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് അടക്കം പരാതി ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.