മുഖ്യമന്ത്രിക്കെതിരേ ഏഴാം ക്ലാസുകാരന്റെ വധഭീഷണിയും അസഭ്യവർഷവും; ഫോൺവിളിയെത്തിയത് പോലീസ് ആസ്ഥാനത്ത്,

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണി. പോലീസ് ആസ്ഥാനത്താണ് മുഖ്യമന്ത്രിക്ക് വധഭീഷണിയും അസഭ്യവർഷവുമായി ഫോൺകോൾ വന്നത്. 

മ്യൂസിയം പോലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തി.ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് ഫോൺവിളിയെത്തിയത്. 

പോലീസ് ആസ്ഥാനത്തെ എമർജൻസി നമ്പറിലേക്കാണ് കോൾ വന്നത്. ഫോൺ എടുത്തപ്പോൾ എതിർവശത്ത് നിന്ന് മുഖ്യമന്ത്രിക്കുനേരെ അസഭ്യവർഷവും വധഭീഷണിയുമായിരുന്നു. തുടർന്ന്, പോലീസ് ആസ്ഥാനത്ത് നിന്ന് പരാതി മ്യൂസിയം പോലീസിന് കെെമാറി.

പിന്നീട് മ്യൂസിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പോലീസ് കുട്ടിയുടെ വീട്ടിലെത്തി ഫോൺ വിളിച്ചത് വിദ്യാർഥി തന്നെയാണെന്ന് ഉറപ്പുവരുത്തി. 

പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർഥിക്കെതിരെ മറ്റ് നിയമനടപടികളൊന്നുമുണ്ടാകില്ല. കൗൺസിലിങ്ങ് നൽകുമെന്നാണ് പോലീസ് നൽകുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !