കൊപ്പം: വളാഞ്ചേരി റോഡിലെ ഒന്നാന്തിപ്പടിയിൽ വീട്ടുകാർ കാണാതെ ഒന്നരവയസ്സുകാരൻ റോഡിലേക്കിറങ്ങി. പുറത്തിറങ്ങിയ കുട്ടി റോഡിന് തൊട്ടരികുവരെയെത്തി. ഒക്ടോബർ 28നായിരുന്നു സംഭവം.
വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് എത്തുംമുമ്പ് അതുവഴി പോയ കാർയാത്രക്കാർ കുട്ടിയെ കണ്ടു. കാർ കുറച്ചുദൂരം മുന്നോട്ടുപോയി നിർത്തുകയും പിറകിലേക്കെടുത്ത് യാത്രക്കാർ ഇറങ്ങുകയും ചെയ്തു. യാത്രികരിലൊരാൾ കുട്ടിയെയെടുത്ത് വീട്ടിലെത്തിക്കുന്നതും പ്രചരിച്ച ഈ ദൃശ്യങ്ങളിലുണ്ട്. തിരക്കേറിയ കൊപ്പം-വളാഞ്ചേരി റൂട്ടിലെ ഒന്നാന്തിപ്പടിയിലാണ് സംഭവം.വീടിന്റെ പിറകുവശത്തെ ഗ്രിൽ തുറന്നിട്ടിരുന്നു. ഇതിലൂടെയാണ് കുട്ടി റോഡിലേക്ക് എത്തിയെതെന്ന് ബന്ധുകൾ പറഞ്ഞു. കുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവ് വീട്ടിലുണ്ടായിരുന്നു. റോഡിനിരുവശവും ഇവരുടെ ബന്ധുക്കളുടെ വീടുകളുണ്ട്.
ചെറിയൊരു അശ്രദ്ധ വലിയ വിപത്തിലേക്കു നയിക്കും.. കേരള പോലീസ് Facebook ല്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണുക
ചെറിയൊരു അശ്രദ്ധ വലിയ വിപത്തിലേക്കു നയിക്കും.. #childcare #roadsafety #keralapolice #ThrissurCityPolice
Posted by Thrissur City Police on Thursday, November 2, 2023
#childcare #roadsafety #keralapolice #ThrissurCityPolice
വീട്ടിൽ സ്ഥാപിച്ച നീരിക്ഷണക്യാമറയിൽനിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. തങ്ങൾക്ക് പറ്റിയ അശ്രദ്ധ മറ്റുള്ളവർക്ക് സംഭവിക്കാതിരിക്കാനായാണ് ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
മറ്റ് രക്ഷിതാക്കൾക്കുള്ള ഈ മുന്നറിയിപ്പുദൃശ്യം സാമൂഹികമാധ്യമങ്ങളിൽ ഇതിനകം വൈറലായി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുട്ടികളെ രക്ഷിച്ച കാർയാത്രക്കാരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് വീട്ടുകാരും നാട്ടുകാരും. ഇവരെ കണ്ടെത്തി തങ്ങളുടെ സന്തോഷം അറിയിക്കണമെന്ന് വീട്ടുകാർ ആഗ്രഹിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.