തിരുവനന്തപുരം: സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.
വെള്ളിത്തിരയിലെ താരപരിവേഷം രാഷ്ട്രീയത്തിൽ സുരേഷ് ഗോപിക്ക് ചാർത്തിക്കൊടുക്കുകയാണ്. സുരേഷ് ഗോപി മത്സരിക്കുന്ന മണ്ഡലത്തിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനുമുള്ള ക്വട്ടേഷൻ സിപിഎമ്മും അവരുടെ സൈബറിടങ്ങളും ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയിക്കുന്നു.
കാരണം സുരേഷ് ഗോപിക്ക് സിംപതി വർധിപ്പിക്കുന്ന നിലയിലുള്ള നിലപാടുകളാണ് സിപിഎം സ്വീകരിക്കുന്നത്. ബോധപൂർവം ഇന്ന് രാഷ്ട്രീയത്തിൽ ആ താരപരിവേഷം ചാർത്തിക്കൊടുക്കുകയാണ്. - ഷിബു ബേബി ജോൺ പറഞ്ഞു.
എൽഡിഎഫിന് സാധ്യതയില്ലാത്ത തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ആരോപണം. തൃശൂരിൽ എൽഡിഎഫിന് ഒരു സാധ്യതയുമില്ലെന്ന് എല്ലാവർക്കും അറിയാം.
അതുകൊണ്ട് എൽഡിഎഫ് ജയിച്ചില്ലെങ്കിലും സുരേഷ് ഗോപി ജയിക്കട്ടെ എന്ന് വിചാരിച്ചുകൊണ്ടുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്.- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.