മുളകുപൊടി എറിഞ്ഞ ശേഷം പെട്രോള്‍ പമ്പില്‍ മോഷണം: പ്രതികൾക്കായി അന്വേക്ഷണം ആരംഭിച്ച് പോലീസ്,

കോഴിക്കോട്: പെട്രോളടിക്കാനെന്ന വ്യാജേന കാറില്‍ എത്തി സിനിമാ സ്റ്റൈല്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

കോഴിക്കോട് ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ മുളകുപൊടിയെറിഞ്ഞായിരുന്നു കവര്‍ച്ച. ഇന്നു പുലര്‍ച്ചെ രണ്ടിന് മാങ്ങാപൊയില്‍ എച്ചിപിസിഎല്‍ പമ്പിലാണ് കവര്‍ച്ച നടന്നത്. 

മൂന്നുപേരടങ്ങിയ യുവാക്കളുടെ സംഘമാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെ ആക്രമിച്ച മോഷ്ടാക്കള്‍ ഇവര്‍ക്ക് മേല്‍ മുളക് പൊടിയെറിയുകയും ജീവനക്കാരന്‍റെ തല മുണ്ടിട്ട് മൂടുകയും ചെയ്തതിനുശേഷമാണ് കവര്‍ച്ച നടത്തിയത്.

പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. കവര്‍ച്ചയുടെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

പ്രതികളെക്കുറിച്ച്‌ ഇതുവരെ സൂചനകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !