ഒരേ വീട്ടില്‍ ആറുമാസത്തിനിടെ മൂന്നു തവണ മോഷണം: പ്രതികള്‍ പിടിയില്‍,

തിരുവനന്തപുരം :പാലോട് ആറുമാസത്തിനിടെ ഒരേ വീട്ടില്‍ മൂന്നു തവണ മോഷണം നടത്തിയ കേസില്‍ രണ്ടുപേരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു.

പെരിങ്ങമ്മല ബൗണ്ടര്‍മുക്ക് മീരാൻവീട്ടിക്കരിക്കകം ബ്ലോക്ക്‌ നമ്പര്‍ 9ല്‍ മിഥുൻ (19), പെരിങ്ങമ്മല മത്തായിക്കോണം തടത്തരികത്തു വീട്ടില്‍ അഭിലാഷ് (18) എന്നിവരാണ് അറസ്റ്റിലായത്. 

പാലോട് മത്തായികോണത്തു സ്മിതയുടെ വീട്ടിലാണ് മൂന്നു തവണ മോഷണം നടന്നത്. ലോറി ഡ്രൈവറായ സ്മിതയുടെ ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയം ഭാര്യയെയും കുട്ടികളെയും കുടുംബ വീട്ടില്‍ താമസിപ്പിക്കുന്ന വിവരം മനസിലാക്കിയാണ് പ്രതികള്‍ മോഷണം നടത്തിയത്. അവസാനം മോഷ്ടിച്ച സ്വര്‍ണഭരണങ്ങള്‍ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. 

പാലോട് എസ്.എച്ച്‌.ഒ പി. ഷാജിമോൻ, എസ്.ഐമാരായ നിസാറുദീൻ, റഹിം, ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !