ഇടുക്കി: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതക്കിരയായി തലച്ചോറിനും കൈകാലുകള്‍ക്കും പരിക്കേറ്റ കുമളിക്കാരന്‍ ഷഫീക്കിനെ കേരളത്തിന് മറക്കാനാവില്ല.
മരണത്തോട് മല്ലിട്ടുകിടന്ന കാലത്ത് ശുശ്രൂഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രാഗണി പിന്നീട് അവന്റെ വളര്‍ത്തമ്മയായി. രാഗിണിയുടെ ശ്രമത്തില്‍ ഷഫീക്കിന് ഇപ്പോള്‍ എഴുന്നേറ്റിരിരിക്കാനും ആളുകളെ തിരിച്ചറിയാനും കഴിയുന്നുണ്ട്. ചെറുതായി സംസാരിക്കാനും സാധിക്കുന്നുണ്ട്.
തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജിന്റെ സംരക്ഷണയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഷഫീക്കിപ്പോള്‍. അംഗൻവാടി ഹെല്‍പ്പറായിരുന്ന രാഗിണി വിവാഹം പോലും വേണ്ടെന്ന് വെച്ചാണ് ഷെഫീക്കിനോപ്പം കഴിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.