കൊച്ചി: നാളിത് വരെയായി ഒരു പേരുദോഷവും കേള്‍പ്പിക്കാത്തവന്‍. അതിസുന്ദരികളായ സിനിമാനടിമാരുടെ മുന്പില് പോലും മാന്യമായി പെരുമാറി എന്ന് പേരുള്ളവന്.
സുരേഷ് ഗോപി അനേകം ആളുകളുടെ മുന്നില്‍ വെച്ച് തോളില്‍ തൊട്ടു. തോളില്‍ തൊട്ടാന്‍ ഒരാളുടെ മാന്യത പോകുമോ? പല സിനിമക്കാരെക്കുറിച്ചും പലരും എന്നോട് പരാതി പറഞ്ഞിട്ടുണ്ട്.
എന്നാല്‍ സുരേഷ് ഗോപി. എന്ത് മാന്യനാണെന്നറിയാമോ? അദ്ദേഹത്തെയാണ് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യുന്നത്. നാണമുണ്ടോ ഇവര്‍ക്ക്? അവര്‍ ഏത് ചാനലിന്റെ ആളാ? ആ ചാനല്‍ ഇവിടെ എന്താ കേരളത്തില്‍ ചെയ്യുന്നത്?- പി.സി. ജോര്‍ജ്ജ് ചോദിച്ചു.
പലസ്തീനിലെ കുട്ടികളെ കൊല്ലുന്നു എന്ന് പറഞ്ഞാണല്ലോ ഇവിടെ ബഹളം. എല്ലാവരും ഹമാസിന് സിന്ദാബാദ് വിളിക്ക്യാണ്. ഹമാസ് എന്താ ചെയ്തത്?ഇസ്രായേലില്‍ കടന്നു ചെന്ന് അവരുടെ കുഞ്ഞുങ്ങളെ കൊന്നില്ലേ?ഇസ്രയേലിലെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറുതുരന്ന് അവരുടെ കഴുത്ത് വെട്ടിയല്ലോ?
ഇതൊന്നും പ്രശ്നമില്ല. ഞാന്‍ പറയുന്നത് ഹമാസിനെ ചാമ്പലാക്കിക്കളയണം എന്നാണ്. ഇസ്രയേലില്‍ മാത്രമല്ല, ഇന്ത്യയിലും ഇത് ആവശ്യമായി വരികയാണ്. 100ല്‍ കൂടുതല്‍ സ്പീപ്പിംഗ് സെല്ലുകള്‍ കേരളത്തില്‍ ഉണ്ട് എന്ന് ബെഹ്റ പറഞ്ഞല്ലോ.അതാണ് ഇവിടുത്തെ സ്ഥിതി. – അദ്ദേഹം പറഞ്ഞു.
നടക്കാവ് പൊലീസിനെക്കൊണ്ട് വിടുവേല ചെയ്തത് വഴി എന്താ ഉണ്ടായത്? തൃശൂരില്‍ സുരേഷ് ഗോപി എംപി എന്ന് എഴുതിവെയ്ക്കാറായി. – പി.സി. ജോര്‍ജ്ജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.