കണ്ണൂർ: യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ബഹിഷ്കരിച്ച നവകേരള സദസിന് ശ്രീകണ്ഠപുരം നഗരസഭ പണം അനുവദിച്ചത് വിവാദമായതിന് പിന്നാലെ പണം പിന്‍വലിച്ച് പ്രമേയം പാസാക്കി ശ്രീകണഠപുരം നഗരസഭ.
നവകേരള സദസ്സിന് നയാപൈസപോലും നല്‍കില്ലെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. ഫിലോമിന അറിയിച്ചു. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഇടതുപക്ഷത്തിന്റെ ഒരംഗം ഒരംഗം പോലും പങ്കെടുത്തില്ല.
യു.ഡി.എഫ് ഭരിക്കുന്ന നഗരസഭകളോ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ നവകേരള സദസിന് ഒരു തുകയും നല്‍കേണ്ടതില്ലന്ന് നേരത്തെ മുന്നണി തീരുമാനിച്ചിരുന്നു.
ഇത് മറികടന്നായിരുന്നു നഗരസഭയുടെ തീരുമാനം. ഇതോടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
എന്നാല്‍, തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യു.ഡി.എഫ് സര്‍ക്കുലര്‍ വൈകിയാണ് ലഭിച്ചതെന്നും ഇതു സംബന്ധിച്ചുള്ള മുന്നണി തീരുമാനം നടപ്പാക്കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.