പാലാ :എസ് .എം . വൈ .എം . പാലാ രൂപതയുടെ . ആഭിമുഖ്യത്തിൽ വാരിയാനിക്കാട് വെച്ച് നടത്തിയ യുവജനങ്ങളുടെ വടംവലി മത്സരത്തിൽ കാവുംകണ്ടം എസ്.എം.വൈ.എം യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വി.എ. എബ്രാഹം വിളയാനി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10000 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി .അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ വാരിയാനിക്കാട് ടീമിനെയാണ് തോൽപ്പിച്ചത്.നീലൂർ, കുറവിലങ്ങാട് യൂണിറ്റുകൾ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാവും കണ്ടം ക്യാപ്റ്റൻ ജിത്തു മോൻ തോമസ് കുന്നുംപുറം & ടീം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ റവ.ഫാ. ജോസഫ് കണിയോടിക്കലിന്റെ പക്കൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.
വടംവലി മത്സരത്തിൽ അഭിമാന വിജയം നേടിയ കാവും കണ്ടം എസ് .എം വൈ. എം.യൂണിറ്റ് അംഗങ്ങളെ വികാരി ഫാ. സ്കറിയ വേകത്താനം, മദർ സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ, ജോയൽ ആമിക്കാട്ട്, ജോഫിൻ തെക്കുംച്ചേരിൽ , അനു വാഴയിൽ, ആൽഫി മുല്ലപ്പള്ളിൽ, ആഷ്ലി പൊന്നെടുത്താംകുഴിയിൽ തുടങ്ങിയവർ അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.