തിരുവനന്തപുരം: നവകേരള സദസില്‍ എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രയുടെ നിര്‍ദേശം.
നവകേരള സദസിൻെറ ഭാഗമായി ഞായറാഴ്ച കാസര്‍കോട്ടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തി ദിവസം ആക്കിയിരുന്നു. ഇതുപോലെയാണ് മന്ത്രിമാരുടെ കാര്യം. 37 ദിവസം നീളുന്ന മണ്ഡല പര്യടനത്തില്‍ നിന്ന് മന്ത്രിമാര്‍ക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലത്തിലെയും
സദസില്‍ മുടങ്ങാതെ പങ്കെടുത്ത് കൊളളണം. ഇതാണ് ഇന്നലെത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇടയ്ക്ക് മുങ്ങി, മണ്ഡലത്തിലൊന്ന് പോയി വരുന്ന പരിപാടി നടക്കില്ലെന്ന് സാരം.
നവകേരള സദസിൻെറ ഒരുക്കങ്ങള്‍ മന്ത്രിസഭ വിലയിരുത്തി. ജനങ്ങളുമായി സംസാരിക്കുന്ന കാര്യത്തില്‍ നവകേരള സദസിന് വിപുലമായ സാധ്യതകളുണ്ട്. ജനപങ്കാളിത്തം കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നുമാണ് വിലയിരുത്തല്‍. പരിപാടിക്കെത്തുന്നവരെ മുഴുവൻഉള്ക്കൊളളാനാകുന്ന തരത്തിലുളള ക്രമീകരണം വേണമെന്ന് നിര്‍ദ്ദേശം നല്കി.
ജില്ലകളുടെ ചുമതലയുളള മന്ത്രിമാര്‍ അതാത് ജില്ലകളിലെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കും. മന്ത്രിസഭാ യോഗത്തിനുശേഷം നവകേരള സദസിന്റെ ജില്ലകളിലെ ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍ തുടങ്ങിയവരുമായും മുഖ്യമന്ത്രി ആശയ വിനിമയം നടത്തി.
നാല് സെക്ഷനുകളായാണ് ഈ യോഗം നടന്നത്. ശനിയാഴ്ച വൈകുന്നേരം 3.30ന് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നാണ് നവകേരള സദസിൻെറ തുടക്കം.140 മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് സമാപിക്കും.
എല്ലാ ജില്ലകളിലെയും പ്രമുഖ വ്യക്തികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സര്‍ക്കാര്‍ പരിപാടിയാണെങ്കിലും സിപിഐഎമ്മാണ് പരിപാടിയുടെ അണിയറയില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഔദ്യോഗിക കാര്യങ്ങളില്‍ മാത്രമാണ് കളക്ടറും ഉദ്യോഗസ്ഥരും ഏകോപിപ്പിക്കുന്നത്. ചെലവിനുളള പണം അടക്കമുളള കാര്യങ്ങളില്‍ സംഘാടക സമിതിയാണ് മുന്നിട്ടിറങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.