'സ്‌കൂളിലേക്ക് പോയപ്പോള്‍ കണ്ടത് വെള്ളം നിറഞ്ഞ പാടം, തിരിച്ച്‌ വന്നപ്പോ ദേ മണ്ണിട്ട് നികത്തി'; ഒൻപതാം ക്ലാസുകാരന്റെ വിളിക്ക് പിന്നാലെ ലോറിയും ജെ സി ബിയും പിടികൂടി പൊലീസ്,

തൃശൂര്‍: ഒൻപതാം ക്ലാസുകാരന്റെ വിളി സിഐക്ക് ലഭിച്ചതിന് പിന്നാലെ ഏഴ് ലോറിയും ഒരു ജെ സി ബിയും വടക്കേക്കാട് പൊലീസ് പിടികൂടി.

എടക്കര മിനി സെന്ററിലെ പാടം മണ്ണിട്ട് നികത്തിയ ലോറിയും ജെ സി ബിയുമാണ് പൊലീസ് പിടികൂടിയത്. 'പൊലീസങ്കിളേ രാവിലെ സ്‌കൂളിലേക്ക് പോയപ്പോള്‍ വെള്ളം നിറഞ്ഞ പാടമായിരുന്നു. സ്‌കൂള്‍ വിട്ട് വന്നപ്പോ ദേ മണ്ണിട്ട് നികത്തിയിരിക്കുന്നു' എന്നാണ് കുട്ടി വിളിച്ച്‌ പറഞ്ഞത്.

പുന്നയൂര്‍ പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ തെക്കിനേടത്തു പടിയില്‍നിന്നും പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മണ്ണും ഉപയോഗിച്ചാണ് എടക്കരയിലെ പാടം അനധികൃതമായി നികത്തിയത്. 

ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്ന ഒൻപതാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി വടക്കേക്കാട് സിഐ അമൃതരംഗനെ ഫോണില്‍ വിളിച്ച്‌ അറിയച്ചതിന് പിന്നാലെയാണ്  സി.ഐയും സംഘവും മണ്ണ് കടത്തല്‍ സംഘത്തേയും ലോറികളും പിടികൂടിയത്.

കുറച്ച്‌ മാസങ്ങളായി അനധികൃത പാടം നികത്തലിനെതിരേ വടക്കേക്കാട് പൊലീസ് കര്‍ശന നടപടി എടുത്തു വരികയായിരുന്നു. ഇതിനിടയിലാണ് പഞ്ചവടിയില്‍ കെട്ടിട നിര്‍മാണത്തിനെന്ന് പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച്‌ ഈ സംഘം എടക്കര മിനി സെന്ററിലുള്ള പാടം മണ്ണിട്ട് നികത്തിയത്.

അനധികൃതമായി പാടം നികത്താനുപയോഗിച്ച എട്ട് വാഹനങ്ങളും കോടതിയില്‍ ഹാജരാക്കുമെന്ന് സി ഐ പറഞ്ഞു. അനധികൃതമായി പാടം നികത്തിയ സംഘത്തെ സി ഐയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍, വിന്‍സെന്റ്, എ എസ്‌ഐ ഗോപി, സുധീര്‍, സി പി ഒമാരായ സുനില്‍ കുമാര്‍, സതീഷ് ചന്ദ്രന്‍, ദീപക്, അരുണ്‍, നിബു, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !