കോഴിക്കോട്: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന റാലി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
തരൂരിനെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനകത്ത് ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. മുസ്ലിംലീഗ് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലെ പരാമര്‍ശമാണ് തരൂരിന് വിനയായത്.
തുടര്‍ന്ന് തരൂരിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. തരൂരിനെ കോണ്‍ഗ്രസ് റാലിയില്‍ നിന്നും ഒഴിവാക്കുന്നത് വിവാദത്തിന് വഴിവെക്കുമെന്ന് മറു വിഭാഗം വാദിച്ചിരുന്നു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. കെപിസിസി വിലക്ക് ഉള്ളതിനാല്‍ ആര്യാടന് ഷൗക്കത്ത് കോഴിക്കോട്ടെ റാലിയില്‍ പങ്കെടുക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.