ആലപ്പുഴ: പുറക്കാട് തീരത്ത് ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം തകര്‍ന്നു. വള്ളം രണ്ടായി പിളര്‍ന്ന് കടലില്‍ താഴ്ന്നു.15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു.
കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചുകനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയുടെ പലഭാഗങ്ങളിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
പലയിടത്തും റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നഗരത്തോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. ചില സ്ഥലങ്ങളിൽ വീടിന്റെ മതിലിടിഞ്ഞ് വീണു.
കേരളത്തില്‍ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.