അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ വൻ തോതില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ച ഒന്നാണ് ഫ്രൈഡ് റൈസ് സിൻഡ്രോം. 5 ദിവസം പഴക്കം ചെന്ന ഫ്രിഡ്ജില്‍ വയ്ക്കാത്ത പാസ്ത കഴിച്ചതു മൂലം യുവാവ് മരണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഫ്രൈഡ് റൈസ് സിൻഡ്രോം ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.
പഴക്കം ചെന്ന ഭക്ഷണങ്ങളില്‍ ബാസിലസ് സീരിയസ് ബാക്ടീരിയകള്‍ പെരുകിയുണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ് ഫ്രൈഡ് റൈസ് സിൻഡ്രോമിന് പ്രധാന കാരണം. ഇത് കരളിനെയാണ് ബാധിക്കുക.
സാധാരണ താപനിലയില്‍ നിന്നും പുറത്തു വയ്ക്കുന്ന ഭക്ഷണങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ബാക്ടീരിയ വളരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചോറ്, പാസ്ത തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങളിലാണ് ഈ ബാക്ടീരിയകളുടെ സാന്നിധ്യം കാണപ്പെടുന്നത്. ബാക്ടീരിയകള്‍ പുറത്തു വിടുന്ന വിഷവസ്തു മരണത്തിനും കാരണമാകുന്നു.
ലക്ഷണങ്ങള്‍.
ബാസിലസ് സീരിയസ് ബാക്ടീരിയകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ ആദ്യ ലക്ഷണമായി ഛര്‍ദ്ദിയും വയറുവേദനയുമാണ് കാണപ്പെടുന്നത്.
തുടര്‍ന്ന് ഇത് പനിയിലേക്കും കടുത്ത വയറിളക്കത്തിലേക്കും വഴിവെയ്ക്കുന്നു. ബാക്ടീരിയ പുറത്ത് വിടുന്ന വിഷാംശം കുടലിലെത്തുന്നതോടെ മരണം സംഭവിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.