ദേവി ഫിനാൻസിയേഴ്സില്‍ നിന്ന് പലപ്പോഴായി മുൻമന്ത്രിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്തീൻ, മുൻ എം.പി പി.കെ. ബിജു, ദേശാഭിമാനി ദിനപത്രം തുടങ്ങിയവര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സി.പി.എം നേതാവ് പി.ആര്. അരവിന്ദാക്ഷൻ മൊഴി നല്‍കിയതായി ഇ.ഡി കോടതിയില്‍ പറഞ്ഞു.
ഇ.പി. ജയരാജൻ മന്ത്രിയായിരിക്കെ താൻ സതീഷ് കുമാറിനൊപ്പം രണ്ടുതവണ അദ്ദേഹത്തെ കാണാൻ പോയെന്നും അരവിന്ദാക്ഷന്റെ മൊഴിയിലുണ്ട്.
2015 ഒക്ടോബറിലും 2016 ജനുവരിയിലും ദേവി ഫിനാൻസിയേഴ്സില്‍ നിന്ന് ദേശാഭിമാനിക്ക് പണം നല്‍കിയതായി സതീഷ് കുമാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇയാളുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇ.ഡി പറയുന്നു.
2016 ല്‍ എ.സി മൊയ്തീൻ ആവശ്യപ്പെട്ടതു പ്രകാരം സതീഷ് രണ്ടുലക്ഷം രൂപ നല്‍കിയത് തന്റെ സാന്നിദ്ധ്യത്തിലാണെന്ന് അരവിന്ദാക്ഷന്റെ മൊഴിയുണ്ട്. പി.കെ. ബിജു ആവശ്യപ്പെട്ടതനുസരിച്ച് അഞ്ചുലക്ഷം രൂപ സതീഷിന്റെ സഹോദരന്റെ അക്കൗണ്ടില്‍ നിന്നാണ് നല്‍കിയതെന്നും പറഞ്ഞു.
അരവിന്ദാക്ഷനും സതീഷ് കുമാറും ദുബായ് സന്ദര്‍ശിച്ചപ്പോള്‍ ഒരു പ്രവാസി വ്യവസായിയില്‍ നിന്ന് 77 ലക്ഷം രൂപ വാങ്ങി. അരവിന്ദാക്ഷന്റെ അക്കൗണ്ടില്‍ വന്ന ഈ തുക ആര്‍ക്കാണ് കൈമാറിയതെന്ന് വ്യക്തമല്ലെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി.
ഇതേ വ്യവസായി രണ്ടു തവണയായി ദേവി ഫിനാൻസിയേഴ്സില്‍ നാലുകോടി നിക്ഷേപിച്ചെന്ന് സതീഷ് പറയുന്നു. തുക നിക്ഷേപിച്ചില്ലെന്നാണ് വ്യവസായിയുടെ മൊഴി. ജാമ്യഹര്‍ജികള്‍ നവംബര്‍ 27 നു കോടതി പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.