ബംഗ്ലൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രിയില്‍ ഇളനീര് മോഷ്ടിക്കുകയും പകല്‍ സമയത്ത് മറ്റ് കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തുവരുന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് അറിയിച്ചു.
പകല്‍ ക്യാമ്പ് ഡ്രൈവര്‍, രാത്രി കള്ളന്
പൊലീസ് പറയുന്നത് ഇങ്ങനെ: 'പ്രതി മോഹന്‍ മുൻപ് ഇളനീര് വില്പനക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. ഓണ്‍ലൈന്‍ റമ്മി ഗെയിമില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ക്ക് വലിയൊരു കടബാധ്യതയുണ്ടായി. പിന്നീട് വാടകയ്ക്ക് കാര്‍ എടുത്ത് പകല്‍ സമയത്ത് ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയും ഇതേ കാര്‍ ഉപയോഗിച്ച് രാത്രി ഇളനീര് മോഷ്ടിക്കുകയും ചെയ്തു'.
രാജണ്ണ എന്ന ഇളനീര് വില്പനക്കാരന് ഗിരിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിചിത്ര മോഷണം പുറത്തുവന്നത്. ദിവസവും 100 മുതല്‍ 200 വരെ ഇളനീര് മോഷ്ടിക്കുകയും പുലര്‍ച്ചെ മറ്റ് കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വെളിപ്പെടുത്തി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഹന്‍ കുടുങ്ങിയത്. കവര്‍ച്ച ചെയ്ത ഇളനീരും എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാറും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും പൊലീസ് പിടിച്ചെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.