ഹഷീഷ് ഓയില്‍ കടത്ത്: പിടികിട്ടാപ്പുള്ളി പിടിയില്‍,

കരുനാഗപ്പള്ളി: ഹഷീഷ് ഓയില്‍ കടത്തിയ കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

രണ്ട് കിലോഗ്രാം ഹഷീഷ് ഓയില്‍ കടത്തിയ കേസില്‍ ഉള്‍പ്പെടുകയും കൊല്ലം അഡീഷനല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച കേസിലെ പിടികിട്ടാപ്പുള്ളിയുമായിരുന്ന തൃശൂര്‍ ചാവക്കാട് പടിഞ്ഞാറയില്‍ വീട്ടില്‍ ഫൈസി എന്ന ശിഹാബുദീനാണ് അറസ്റ്റിലായത്.

കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെസ്പെക്ടര്‍ ജി. ഉദയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ചാവക്കാട് സ്റ്റേഷൻ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളും കള്ളനോട്ട്, മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്.

എക്സൈസ് പ്രിവന്റിവ് ഓഫീസര്‍മാരായ എ. അജിത് കുമാര്‍, കെ.വി. എബിമോൻ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, അൻഷാദ്, സഫേഴ്സണ്‍, ഡ്രൈവര്‍ മൻസൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !