അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങള്‍ പലപ്പോഴും സാമ്പത്തികമായി തളര്‍ത്തിയേക്കാം ഒപ്പം കിടപ്പിലായി പോകുന്ന രീതിയില്‍ പരിക്കുകള്‍ പറ്റിയാല്‍ എന്തുചെയ്യും?
നിങ്ങളുടെ മെഡിക്കല്‍ ചെലവുകള്‍ ആരോഗ്യ ഇൻഷുറൻസില്‍ ഉള്‍പ്പെട്ടേക്കാം, എന്നാല്‍ ദീര്‍ഘകാലം കിടപ്പിലായി കഴിഞ്ഞാല്‍ നിങ്ങളുടെ ദൈനംദിന ചെലവുകള്‍ എങ്ങനെ നടത്തും?പരിക്കുകള്‍ മൂലം ജോലി ചെയ്യാൻ കഴിയാതിരിക്കുകയോ, ജോലി നഷ്ടപ്പെടുകയോ ചെയ്താല്‍ ഇഎംഐ, വീട്ടു വാടക, കുട്ടികളുടെ സ്കൂള്‍ ഫീസ് മുതലായവയ്‌ക്ക് എങ്ങനെ പണം കണ്ടെത്തും?
ഇങ്ങനെയൊരു സാഹചര്യം മുൻകൂട്ടി കണ്ട് ആക്‌സിഡന്റ് പോളിസികള്‍ എടുക്കേണ്ടത് പ്രധാനമാണ്. അപകട പോളിസി വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.,
അപകടം മൂലം സ്ഥിരമായ വൈകല്യം സംഭവിച്ചാല്‍ ജീവിതകാലം മുഴുവൻ ജോലി ചെയ്യാനോ പണം സമ്പാദിക്കാനോ കഴിഞ്ഞെന്ന് വരില്ല .മിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസികളിലും സ്ഥിരമായ വൈകല്യം പരിരക്ഷിക്കപ്പെടുന്നില്ല.
ലൈഫ് ഇൻഷുറൻസ് പോളിസിയില്‍ ഈ ഓപ്‌ഷൻ നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്. ഇതിന് കീഴില്‍, സ്ഥിരമായ വൈകല്യമുണ്ടായാല്‍, ഒന്നുകില്‍ നിങ്ങള്‍ക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക ലഭിക്കുന്നതിനുള്ള ഓപ്ഷൻ ലഭിക്കും അല്ലെങ്കില്‍ നിങ്ങള്‍ക്ക് മുഴുവൻ ക്ലെയിം തുകയും ഒറ്റയടിക്ക് നല്‍കും.
ഇനി ഭാഗികമായാണ് വൈകല്യം സംഭവിക്കുന്നതെങ്കില്‍, അതായത് പലപ്പോഴും ആളുകള്‍ക്ക് കൈകള്‍, കാലുകള്‍, കണ്ണുകള്‍, ചെവികള്‍ മുതലായവയില്‍ എന്തെങ്കിലും വൈകല്യമുണ്ടാകാം.
അപകടത്തിനുശേഷം നിങ്ങള്‍ക്ക് പഴയതുപോലെ പ്രവര്‍ത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങള്‍ നേരിടാൻ, ഇതുമായി ബന്ധപ്പെട്ട ഓപഷൻ നിങ്ങള്‍ തിരഞ്ഞെടുക്കണം
കുറച്ചുകാലത്തേക്ക് കിടപ്പിലായി പോകുന്ന രീതിയില്‍ പരിക്കുപറ്റിയാല്‍ വരുമാനം നിലയ്ക്കും. ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പണം കണ്ടെത്താൻ പോളിസിയില്‍ ചേരുന്നത് അത്യാവശ്യമാണ്. യാത്രാസൗകര്യം, കുടുംബാംഗങ്ങളുടെ താമസം, ചികിത്സയ്ക്കിടെയുള്ള മറ്റ് ചെലവുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് പ്രകാരം, ആശുപത്രിയില്‍ കഴിയുമ്പോള്‍ ഉണ്ടാകുന്ന ചില അധിക ചിലവുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.
ലോണ്‍ പ്രൊട്ടക്ഷൻ ആനുകൂല്യം എടുക്കുന്നത് നല്ലതായിരിക്കും. കാരണം, ചിലര്‍ക്ക് ഭവനവായ്പയും ചിലര്‍ക്ക് വാഹന വായ്പയോ വ്യക്തിഗത വായ്പയോ ഉണ്ടാകും.
അപകടത്തെത്തുടര്‍ന്ന് നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യം സംഭവിച്ചാല്‍, നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാൻ നിങ്ങള്‍ക്ക് കഴിയില്ല.അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പോളിസിയില്‍ ലോണ്‍ പരിരക്ഷ നല്‍കുന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയാല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.