തിരുവനന്തപുരം: നവകേരള യാത്ര പരാജയമെന്ന് രമേശ് ചെന്നിത്തല. പരാതി വാങ്ങാനാണെങ്കില്‍ ഓണ്‍ലൈനില്‍ വാങ്ങിയാല്‍ പോരേ.
ഈ യാത്ര കൊണ്ട് ജനങ്ങള്‍ക്കൊരു പ്രയോജനവുമില്ലെന്നും പ്രയോജനം മുഖ്യമന്ത്രിക്ക് മാത്രമാണെന്നും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പണം പിഴിഞ്ഞെടുക്കുന്ന നടപടി ജനദ്രോഹമാണ്. ഉല്ലാസയാത്രയാണ് ഇപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.
പി ആര് ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്രയും കാലം ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോള്‍ ഇറങ്ങിയത് എന്തിനെന്ന് എല്ലാവര്ക്കും മനസ്സിലാകും.
രാഹുല്‍ ഗാന്ധി കണ്ടെയ്നര്‍ യാത്ര നടത്തി എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരാണ് പഞ്ചനക്ഷത്ര ആഡംബര ബസ് യാത്ര നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
5,000 രൂപ ബില്ല് പോലും ട്രഷറിയില്‍ മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാടുമുഴുവന്‍ നടന്ന് നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യം. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാന്‍ ഇറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.