കാഞ്ഞങ്ങാട്: 20 ദിവസത്തോളമായി ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു.സിസേറിയന് നല്കിയ അനസ്തേഷ്യ കൂടിപ്പോയതിനെ തുടര്‍ന്നാണ് യുവതി അബോധാവസ്ഥയിലായതെന്നാണ് ആരോപണം.
ഇവിടെ പ്രസവ ശസ്ത്രക്രിയക്ക് മുന്നോടിയായി നല്കുന്ന അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് സമീറ ബോധരഹിതയായി മാറാൻ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ബോധം തിരിച്ചുകിട്ടാതായതോടെ വിദഗ്ധചികിത്സക്കായി മംഗ്ളൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മൂന്നാമത്തെ പ്രസവത്തിനാണ് സമീറയെ പ്രവേശിപ്പിച്ചത്. നേരത്തെ യുവതി ഇരട്ടകള്‍ക്കും ജന്മം നല്‍കിയിരുന്നു.
പ്രവാസിയായ അജാനൂര്‍ കടപ്പുറത്തെ പി എം സിദ്ദീഖിന്റെ ഭാര്യയാണ് സമീറ. മക്കള്‍: സാകിര്‍, സിയാദ്, സഹാന, സിദാൻ. സഹോദരങ്ങള്‍: സകരിയ്യ, റംസീന, ശമീമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.