ആവേശപ്പോരാട്ടത്തിൽ ലോകകപ്പ് രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ പിഴച്ചു. 24 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ക്ലാസനും മില്ലറും ചേർന്ന് പൊരുതി. ഇതിനിടയിൽ 47 റൺസെടുത്ത് ക്സാസൻ പുറത്തായി. 116 പന്തിൽ 101 റൺസെടുത്ത് മില്ലർ ഒരറ്റത്ത് നേടിയ സെഞ്ചുറി മികവാണ് പറയാവുന്ന ഒരു സ്കോറിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത്.
മറുപടി ബാറ്റിംഗിൽ ഓസീസിന് മികച്ച തുടക്കം ലഭിച്ചു. 62 റൺസെടുത്ത് ട്രാവിസ് ഹെഡ് പുറത്തായി. തുടർന്ന് സ്പിന്നർമാർ താളം കണ്ടെത്തിയതോടെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ആ ഘട്ടത്തിൽ ഓസ്‌ട്രേലിയ പരാജയം മണത്തു. എങ്കിലും സ്റ്റീവൻ സ്മിത്തും ഇംങ്ലിസും ചേർന്ന് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
The Final Showdown IND VS AUS🔥🇮🇳... #INDvsAUS #CWC2023INDIA #ViratKohli #RohitSharma𓃵 #CWC2023Final #Gil#BiggBossTamil7 #Kohli #CricketWorldCup2023 #Dhoni #IndianCricketTeam #KLRahul #Gill #AUSvsSA #Australia pic.twitter.com/IXQCF76hFG
— Dheena____jagan (@Dheena____Jagan) November 16, 2023
ഡീകോക്കിന്റെ മനോഹരമായ ക്യാച്ചിലൂടെയാണ് 30 റൺസെടുത്ത സ്മിത്തിനെ പുറത്താക്കി. 28 റൺസെടുത്ത ഇംങ്ലിസും വൈകാതെ കളം വിട്ടു. വീണ്ടും പരുങ്ങലിലായ ഓസിസ് നിരയ്ക്ക് രക്ഷകനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മിച്ചൽ സ്റ്റാർക്കിനെ കൂട്ടുപിടിച്ചു. അങ്ങനെ ഓസ്ട്രേലിയ എട്ടാം ഫൈനലിലേക്ക് കുതിച്ചു.
![]() |
ടെമ്പ ബാവുമ, ദക്ഷിണാഫ്രിക്ക |
ലീഗ് ഘട്ടത്തിൽ തുടരുന്ന പ്രകടനം സെമിയിൽ പുറത്തെടുക്കാനാകാത്തതോടെ ലോകകിരീടം എന്ന സ്വപ്നം ബാക്കിയാക്കി ആഫ്രിക്കൻ കരുത്തർ മടങ്ങി. നോക്ക് ഔട്ട് മത്സരങ്ങളിൽ കലംമുടയ്ക്കുന്ന പതിവ് കാഴ്‌ചയോടെ മടക്കം ദക്ഷിണാഫ്രിക്ക ഇത്തവണയും ആവർത്തിച്ചു.ആദ്യ ലോകകപ്പ് നേട്ടം എന്ന സ്വപ്നം ബാക്കിയാക്കി ആഫ്രിക്കൻ കരുത്തർ. ഇനി ഈ മാസം 19ന് അഹമ്മദാബാദിൽ നടക്കുന്ന അവസാന മത്സരം നടക്കും. ലോകകപ്പിലെ ഓസ്ട്രേലിയയുടെ എട്ടാം ഫൈനലിൽ ഇന്ത്യയാണ് എതിരാളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.