കോട്ടയം പളളത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം.

കോട്ടയം: പളളം പുത്തൻചന്ത റ്റിഎംആർ ജങ്ഷനിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം.

ആക്ടീവയും ഡിയോയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ  ഒരാളുടെ മുഖത്തിനാണ് പരിക്കേറ്റത്. ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ എത്തിയപ്പോൾ മുഖത്ത് നിന്നും ചോര വാർന്ന നിലയിലായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മറ്റ് യാത്രക്കാരൻ പ്രശാന്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്.  ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇതുവഴി എത്തിയ ലീഗൽ മെട്രോളജി വകുപ്പിന്റെ വാഹനത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോട്ടയം പൂവൻതുരുത്തിൽ താമസിക്കുന്ന കർണാട സ്വദേശിയായ പ്രശാന്ത് ഷെട്ടിയാണ് മരിച്ചത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !