പരവൂര്‍: കൊല്ലം കോട്ടപ്പുറം ഇക്കരക്കുഴിയില്‍ വയോധികനെ മകൻ തീകൊളുത്തി കൊന്നു. തെക്കേകല്ലുംപുറം വീട്ടില്‍ ശ്രീനിവാസനെ(85)യാണ് മകൻ അനില്‍കുമാര്‍(52) കൊലപ്പെടുത്തിയത്.
അനില്‍കുമാറിന്റെ മകന് വിദേശത്തു പഠിക്കാൻ പോകാൻ പണം നല്‍കാത്തതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. പരവൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് അനില്‍കുമാര്‍.
ശ്രീനിവാസൻ താമസിക്കുന്നതിനു തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് അനില്‍കുമാര്‍ താമസിച്ചിരുന്നത്. പണം ആവശ്യപ്പെട്ട് പലതവണ ഇയാള്‍ ശ്രീനിവാസനെ ബുദ്ധിമുട്ടിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍ ശ്രീനിവാസൻ പരാതി നല്‍കിയിരുന്നില്ല.
ബുധനാഴ്ച രാവിലെയും അനില്‍കുമാര്‍, ശ്രീനിവാസന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്ത് അച്ഛനുനേരേ ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു.
ഇതേസമയം അനില്‍കുമാറിന്റെ അമ്മ വസുമതിയും വീട്ടിലെ ജോലിക്കാരിയും അടുക്കളയിലായിരുന്നു. നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. സുനില്‍കുമാര്‍, ലില്ലി എന്നിരാണ് ശ്രീനിവാസന്റെ മറ്റു മക്കള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.