തലപ്പലം: കോൺഗ്രസ്സ് ഭരിക്കുന്ന തലപ്പലം സർവ്വിസ്സ് സഹകരണ ബാങ്ക് ഭരണ സമതി പിരിച്ചു വിട്ട് കോട്ടയം ജോയിൻ രജിസ്ട്രാർ ഉത്തരവ്.
ബാങ്കിൽ പ്രസിഡൻഡും ബോർഡ് മെമ്പർമാരും ക്രമവിരുദ്ധമായി 6 കോടിയിലധികം രുപാ ലോൺ എടുക്കുകയും പരിധിക്കു പുറത്ത് വലിയ തുകകൾ ലോൺ നൽകുകയും ചെയ്യത് ബാങ്കിന്റെ ഫണ്ട് തിരിമറി നടത്തിയതിനെ തുടർന്നാണ് ഭരണ സമതി പിരിച്ച് വിട്ട് അഡ്മിനിസ്ട്രറ്ററെ ഭരണം ഏൽപ്പിച്ചത്.
ബാങ്ക് പ്രസിഡൻറ് പാട്നർ ഷിപ്പ് സ്ഥാപനത്തിന്റെ വസ്തു ഇട് വെച്ച് സ്വന്തം പേരിലും മറ്റ് ബിനാമികളുടെ പേരിലും 3 കോടി 60 ലക്ഷം രൂപ ലോൺ എടുത്തിട്ട് ഉണ്ട്. കൂടാതെ ഒരാൾക്ക് ബൈലോ പ്രകാരം 25 ലക്ഷം രൂപ മാത്രം ലോൺ എടുക്കാ അധികാരം ഉണ്ടായിരിക്കേ പ്രസിഡന്റ് ഭാര്യയുടെ പേരിൽ 60 ലക്ഷം രൂപാ വായ്പ എടുത്തിട്ട് ഉണ്ട്.മറ്റു ബോർഡ് മെമെബർ മാരും വഴിവിട്ട രീതിയിൽ പ്രവർത്തിക്കുകയും ക്രമക്കേടുകൾ കാണിക്കുകയും ബാങ്കിലെ സാമ്പത്തിക തട്ടിപ്പികൾക്ക് കൂട്ടുനിക്കുകയും ചെയ്തതായി സഹകരണ വകുപ്പ് 65 വകുപ്പു പ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഭരണ സമതി പിരിച്ച് വിട്ടത്.
പിരിച്ച് വിട്ടതിനെ തുടർന്ന് നിലവിൽ ഉള്ള ഭരണ സമതി അംഗങ്ങൾ ഏതെങ്കിലും സഹകരണ സ്ഥാപനങ്ങളിലേയ്ക്ക് മൽസരിക്കുന്നതിന് 11 വർഷത്തേയ്ക്ക് അയോഗ്യരാക്കിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.