കോട്ടയം :മണ്ഡലകാലം തുടങ്ങി പകുതിയോടടുക്കുമ്പോൾ കോടിക്കണക്കിന് വരുന്ന അയ്യപ്പ ഭക്തരെയും ശബരീശന്റെ പൂങ്കാവനത്തെയും വ്യാവസായിക വൽക്കരിച്ച് ഈശ്വരീയതയെ തകർക്കാനുള്ള കമ്മ്യുണിറ്റ് ജിഹാദികളുടെ ഗൂഢ ശ്രമം അയ്യപ്പ ഭക്തർ തിരിച്ചറിയണമെന്ന് ബിജെപി മാധ്യമേഖല പ്രസിഡന്റ് എൻ ഹരി.
ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കാൻ പോകുന്ന ഭക്തർക്ക് കരിപ്പൂരിലേക്കും മറ്റും സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്ന കമ്മ്യുണിസ്റ്റ് സർക്കാർ ശബരിമലയിൽ എത്തുന്ന ഭക്തരോട് കാണിക്കുന്നത് കടുത്ത വിവേചനമാണെന്നും ബിജെപി മാധ്യമേഖല പ്രസിഡന്റ് ആരോപിച്ചു.നിലയ്ക്കൽ നിന്നും പമ്പയിലേക്ക് നടത്തുന്ന കെഎസ്ആർടിസി സർവ്വീസ് അക്ഷരാർത്ഥത്തിൽ അയ്യപ്പ ഭക്തരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്. ദേവസ്വം ബോർഡിൽ നിന്നും ടെണ്ടർ എടുത്തും അല്ലാതെയും അയ്യപ്പന്റെ പേര് വെച്ച് കച്ചവടം നടത്തുന്ന പല ഹോട്ടലുകളും റെസ്റ്റോറന്റുകളും നടത്തുന്നത് 2018 സെപ്റ്റംബറിൽ സുപ്രീം കോടതി വിധി വന്നപ്പോൾ ആചാര ലേഖനം നടത്താൻ ചുമലയും പച്ചയും കൊടിപിടിച്ചവരാണെന്നും എൻ ഹരി പറഞ്ഞു.
അതിന്റെ അവസാന ഉദാഹരണമാണ് എരുമേലി ദേവസ്വം ബോർഡ് സ്റ്റേഡിയത്തിനടുത്ത് പ്രധാന കവാടത്തിനു സമീപത്തായി പൊതു ശൗചാലയത്തിൽ നിന്ന് ജലമെടുത്ത് കോഫീയും കൂൾഡ്രിങ്‌സും വിറ്റ് ഒടുവിൽ ഹെൽത്ത് ഉദ്യോഗസ്ഥരും റവന്യു സ്‌പെഷ്യൽ സ്‌ക്വഡും ചേർന്ന് പിടികൂടിയ ഡിവൈഎഫ്ഐ നേതാവിന്റെ താൽക്കാലിക കടയെ സംബന്ധിച്ച സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പനോട് അയിത്തമുള്ള ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും വിഷയത്തിൽ ഭക്ത ജനങ്ങളോട് മാപ്പ് പറയണം. ശബരിമലയിൽ എത്തുന്ന കോടിക്കണക്കിന് ഭക്തജനങ്ങൾക്ക് മഞ്ഞപ്പിത്തവും മാറാ രോഗങ്ങളും സപ്ലൈ ചെയ്യുന്ന ഇടതു ജിഹാദികളുടെ കടകൾ അടച്ചു പൂട്ടാൻ ദേവസ്വം ബോർഡ് തയ്യാറാകണം.
മതിയായ യാത്ര സൗകര്യമോ അടിസ്ഥാന സൗകര്യമോ പോലും ഭക്തർക്ക് ഉറപ്പാക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിഞ്ഞിട്ടില്ല. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യന്നതിനും ശുദ്ധജലം ഉറപ്പു വരുത്തുന്നതിനും സർക്കാർ മുൻകൈയെടുക്കണം. ഉപയോഗ ശൂന്യമായ 6.65 ലക്ഷം ലിറ്റർ അരവണ എവിടെ സംസ്കരിച്ചെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കണമെന്നും എൻ ഹരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.