തലശ്ശേരി: മയക്കുവെടിവെച്ച് കൂട്ടിലാക്കിയ പുലി ചത്തു. പെരിങ്ങത്തൂരിലെ നിര്‍മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പന്ത്രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്.
വലയിലാക്കി കിണറ്റിന് പുറത്തെത്തിച്ച ശേഷമാണ് പുലിയെ മയക്കുവെടി വെച്ചത്. സാധാരണ പ്രായപൂര്‍ത്തിയായ ആണ് പുലിക്ക് നല്‍കുന്നതിനും ഡോസ് കുറച്ചാണ് മയക്കു വെടി വെച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.ഏറെ സമയം കിണറ്റില്‍ കിടന്നതും ആളുകളുടെ ബഹളം കേട്ട് പേടിച്ചതുകൊണ്ടും ഹൃദയാഘാതം സംഭവിച്ചതാകാം കാരണമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച് പുലിയുടെ പോസ്റ്റുമോര്‍ട്ടം നടത്തും.
വൈകിട്ട് ആറു മണിയോടെയാണ് പുലിയെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്. ഏഴുവയസ്സോളം പ്രായമുള്ള ആണ് പുലിയാണ് കിണറ്റില്‍ വീണത്. മയക്കുവെടി വെച്ച പുലിയെ കണ്ണവം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകവെയാണ് ചത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.