തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ,പുതിയ കാറുകള്‍ വാങ്ങാനുളള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അപേക്ഷ ധന വകുപ്പ് തള്ളി.ഉപയോഗിക്കാതെ കിടക്കുന്ന പഴയ കാര്‍ ഉപയോഗിക്കാമെന്നാണ് വിശദീകരണം.
കാറിന്റെ കണ്ടീഷൻ നോക്കി തീരുമാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. അതേ സമയം കഴിഞ്ഞയാഴ്ചയാണ് സ്പീക്കര്‍ക്കും നിയമസഭാ സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 51 ലക്ഷം അനുവദിച്ചത്.പുതിയ കാര്‍ ആവശ്യപ്പെടുന്ന വകുപ്പുകള്‍ക്കെല്ലാം തുക അനുവദിക്കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിച്ചെന്നും ,സര്‍ക്കാരിന്റെ പക്കല്‍ എവിടെയെങ്കിലും ഉപയോഗിക്കാത്ത കാറുണ്ടെങ്കില്‍ നല്കിയാല് മതിയെന്നാണ് തീരുമാനമെന്നും കമ്മിഷന്റെ അപേക്ഷ തള്ളിക്കൊണ്ടുള്ള മറുപടിയില്‍ വ്യക്തമാക്കി. പഴയ കാര്‍ നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൈവശമുള്ള പഴയ കാര്‍ കണ്ടം ചെയ്തു പുതിയത് വാങ്ങാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജൂലായിലാണ് ധനവകുപ്പിന്റെ അനുമതി തേടിയത്. എന്നാല്‍, കോട്ടയം ജില്ലാ ജഡ്ജിയുടെ ഓഫിസില്‍ 86,000 കിലോമീറ്റര്‍ ഓടിയ മാരുതി സ്വിഫ്റ്റ് ഡിസയര്‍ വാഹനം ഉപയോഗിക്കുന്നില്ലെന്നു കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന് ഈ വാഹനം നല്കാൻ തീരുമാനിച്ചു.
അതേസമയം ഈ വര്‍ഷം ഇതുവരെ എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് സര്‍ക്കാര്‍ വാങ്ങിയത്.ടൂറിസം വകുപ്പിനാണ് പുതിയ കാറുകള്‍ വാങ്ങാനുള്ള ചുമതല. ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ പുതിയ കാര്‍ വാങ്ങാൻ അപേക്ഷ നല്‍കാം.
എന്നാല്‍ ഇലക്ഷൻ കമ്മിഷന്റെ കാര്‍ 15 വര്‍ഷം ഉപയോഗിച്ചതിന് ശേഷമാണ് ഉപേക്ഷിച്ചത്. 15 വര്‍ഷം കഴിഞ്ഞാല്‍ കാര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.