കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസിന്റെ പേരില്‍ ഉദ്യോഗസ്ഥരും ഭരണകക്ഷി ജനപ്രതിനിധികളും ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവ് നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്.
ഏറ്റവും ചുരുങ്ങിയത് അരലക്ഷം രൂപയാണ് ഓരോരുത്തരില്‍ നിന്നും ആവശ്യപ്പെടുന്നത്. പിരിവ് തന്നില്ലെങ്കില്‍ അതിലും വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്.
നവ കേരള സദസിനും അനുബന്ധ പരിപാടികള്‍ക്കുമായി ചെലവഴിക്കുന്നത് കോടികളാണ്. വലിയ തോതിലുള്ള സാമ്പത്തിക തിരിമറി നവ കേരള സദസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.
നവ കേരള സദസിന്റെ അനുബന്ധ പരിപാടികള്‍ പലതും സൗജന്യമായാണ് കലാകാരന്മാരെ കൊണ്ട് അവതരിപ്പിക്കുന്നത്. എന്നാല്‍ പിരിച്ചെടുക്കുന്ന തുകയുടെ കണക്കോ പരിപാടിയുടെ ബഡ്ജറ്റോ ഒന്നും കൃത്യമായി വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള വ്യാപാരികളെയും വ്യവസായികളേയും നവ കേരള സദസിന്റെ പേരില്‍ ഞെക്കിപ്പിഴിയുകയാണ് സംഘാടകര്‍.
പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് പോലും പലയിടങ്ങളിലും നവ കേരള സദസിനായി പണപ്പിരിവ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. രസീതു പോലും നല്‍കാതെയാണ് പലയിടത്തും ഗുണ്ടാപ്പിരിവ് പോലെ ഉദ്യോഗസ്ഥരുടെ നവ കേരള പിരിവ്.
നവ കേരള സദസിന്റെ മറവില്‍ സി.പി.എം പാര്‍ട്ടി പണ പിരിവു നടത്തുകയാണോയെന്ന സംശയം ബലപ്പെടുകയാണ്. ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി കോടികളുടെ പണപ്പിരിവാണ് നവ കേരള സദസിന്റെ മറവില്‍ നടക്കുന്നതെന്ന് അഡ്വ. മാര്ട്ടിന് ജോര്‍ജ് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.