ഗള്‍ഫ് രാജ്യങ്ങളിലെ ശിക്ഷാ നടപടികള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ശിക്ഷകളില്‍വെച്ച് എറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ. ഗള്‍ഫ് രാജ്യങ്ങളില്‍വെച്ച് ഏറ്റവും കൂടുതല്‍ വധശിക്ഷ വിധിക്കുന്നത് അത് നടപ്പിലാക്കുന്നതും സൗദി അറേബ്യയാണ്.
ഇപ്പോള്‍ കൊലപാതക കുറ്റത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ സൈനികന് വധശിക്ഷ വിധിച്ച ഉത്തരവ് കുവൈറ്റിലെ പരമോന്നത കോടതി ശരിവച്ചു. ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച വിധിയില്‍ അപാകതയില്ലെന്ന് കുവൈത്തിലെ കസേഷന്‍ കോടതി വിധിച്ചു.
അല്‍ ജുലയ്യ മരുഭൂമിയില്‍ വെച്ച് ഒരു ബദുവിനെ (മരുഭൂവാസിയായ ഗോത്രവര്‍ഗക്കാരനെ) കൊലപ്പെടുത്തിയ കേസിലാണ് സൈനികന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കൂടാതെ, സിവില്‍ കേസ് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. രാജ്യത്ത് 2022ല്‍ രേഖപ്പെടുത്തിയ ആദ്യത്തെ കൊലപാതക കേസായിരുന്നു ഇത്. ഇരയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് ചോദ്യംചെയ്യലില്‍ സൈനികന് കുറ്റസമ്മതം നടത്തിയിരുന്നു.
വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ മൊഴിനല്‍കിയത്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെയാണ് സൈനികന് കൊലപ്പെടുത്തിയത്.
15 വര്‍ഷം ശിക്ഷിക്കപ്പെട്ട യുവാവ് 10 വര്‍ഷത്തിന് ശേഷം മാപ്പ് ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. മോചനം ലഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊല്ലപ്പെടുകയായിരുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം ഒറ്റയടിക്ക് ഏഴ് പേരുടെ വധശിക്ഷ നടപ്പിലാക്കിയ കുവൈത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഏഴു പേരുടെ വധശിക്ഷ കുവൈത്തിന്റെ ഷെൻഗൻ വിസ അതായത് ഒറ്റ വിസയില്‍ യൂറോപ്യൻ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യം.
ഈ സംവിധാനത്തില്‍ അടക്കം അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിനെ പൂര്‍ണമായി തള്ളിയ കുവൈത്ത് വിദേശകാര്യ മന്ത്രി ശക്തമായ പ്രതികരണമാണ് നടത്തിയത്.
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നതിനെ അദ്ദേഹം കടുത്ത ഭാഷയില്‍ തള്ളി. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും അതിന്റെ വിധികളിലും ഇടപെടുന്നതിനെ ശക്തമായി നിരാകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് മാര്‍ഗരിറ്റിസ് ഷിനാസിന്റെ പ്രസ്താവനക്ക് പിറകെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
ഇത് ഒരു ജനാധിപത്യ രാഷ്ട്രമാണ്, ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു, അതിന്റെ സംവിധാനത്തിലും അധികാര വിഭജനത്തിലും അഭിമാനിക്കുന്നു.
ഗവണ്മെന്റോ വ്യക്തിയോ എന്ന നിലയില്‍ ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാൻ കഴിയില്ല. ജുഡീഷ്യല്‍ സംവിധാനം എടുക്കുന്ന തീരുമാനം ആഭ്യന്തരമോ വൈദേശികമോ ആയ ഇടപെടലുകളില്ലാതെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.