ഭരണങ്ങാനം:തലപ്പുലം ഗ്രാമപഞ്ചായത്തിലേ അര്‍ഹരായ എല്ലാവരേയും കേന്ദ്ര പദ്ധതികളില്‍ അംഗമാക്കുന്നതിന്റെ ഭാഗമായി ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പനക്കപാലം RPS ഓഡിറ്റോറിയത്തില്‍ പനക്കപാലം അക്ഷയയുടേയും വിവിധ CSC കളേയും ഉള്‍പ്പെടുത്തി-
കേന്ദ്ര പദ്ധതികളുടെ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന്റെ ഉദ്ഘാടന സഭയില്‍ ബിജെപി തലപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് പികെ. അദ്ധ്യക്ഷത വഹിച്ചു യോഗത്തില്‍ തലപ്പുലം പഞ്ചാ.ജന.സെക്രട്ടറി ശ്രീ.ബാബു ചാലില്‍ സ്വാഗതം ആശംസിച്ചു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീ ലിജിന്‍ ലാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ. ബി.വിജയകുമാര്‍,ശ്രീ.സോമശേഖരന്‍ തച്ചേട്ട് ,Adv.P.J തോമസ്സ്... ജില്ലാകമ്മറ്റിയംഗം Adv. മോഹനകുമാര്‍ ബിജെപി ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് ശ്രീ സരീഷ് കുമാര്‍ പനമറ്റം മണ്ഡലം ജന.സെക്രട്ടറിയും തലപ്പുലം ഗ്രാമപഞ്ചായത്ത് മെമ്പറുമായ ശ്രീ.സതീഷ് കെബി,
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ചിത്രാസജി മണ്ഡലം ജന.സെക്രട്ടറി ശ്രീ ഷാനു മൈനോററ്റി മോര്‍ച്ച ഭരണങ്ങാനം പ്രസി.ശ്രീ ജോണി ജോസഫ് SC മോര്‍ച്ച മണ്ഡലം പ്രസി.ശ്രീ മണിവര്ണ്ണന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
മണ്ഡലം വൈസ് പ്രസി.ശ്രീമതി ജയന്തി ജയചന്ദ്രന് യോഗത്തില്‍ കൃതജ്ഞത അര്‍പ്പിച്ചു. തുടർന്ന് വൈകുന്നേരം ആറുമണിവരെ നടന്ന ക്യാമ്പിൽ 500 അധികം പേർ വിവിധ പദ്ധതികളിൽ അംഗങ്ങളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.