യുകെ നഴ്‌സായ ഭാര്യയ്ക്കും മകൾക്കുമൊപ്പം നാട്ടിൽ അവധിക്കെത്തിയ മലയാളി യുവാവ് ബൈക്കപകടത്തിൽ ദാരുണമായി മരണപ്പെട്ടു.
കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി രഞ്ജിത്ത് ജോസഫ്, 35, ആണ് ദാരുണ സംഭവത്തിൽ മരണപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് രഞ്ജിത്ത് കുടുംബസമേതം അവധിക്കായി നാട്ടിലെത്തിയത്.
ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വച്ച് രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റിന്റെയും മറ്റൊരു പള്‍സര്‍ ബൈക്കിന്റെയും ഹാന്‍ഡിലുകള്‍ തമ്മില്‍ ഉരസുകയും നിയന്ത്രണം നഷ്ടമായ രഞ്ജിത്തിന്റെ ബൈക്ക് സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. പോസ്റ്റില്‍ തലയിടിച്ച രഞ്ജിത്ത് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അപകടത്തെ തുടർന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണു രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു. ബൈക്കിൽ കൂടെ സഞ്ചരിച്ചിരുന്ന ആള്‍ക്കും ഗുരുതര പരുക്കേറ്റു. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യ റിയ ലണ്ടനിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. ഇസബെല്ല എന്ന ഒരു മകൾ മാത്രമാണ് ദമ്പതികൾക്കുള്ളത്. സംസ്‌കാരം 18 ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ചര്‍ച്ചില്‍ നടന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രഞ്ജിത്തിന്റെ ആകസ്മിക വേർപാടിന്റെ വേദനയിൽ ആകെ തകർന്ന അവസ്ഥയിലാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം മാതാപിതാക്കളും അടങ്ങുന്ന കുടുംബാംഗങ്ങളും,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.