കാസർഗോഡ്: ഫെഡറല്‍ ഘടനയെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുടെ ഭാഗമായി സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു.
നാടിന്‍റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം ചേരേണ്ട പ്രതിപക്ഷം സര്‍ക്കാരിന്‍റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമായി ദുഷ്ടലാക്കോടെ ഇതിനെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നവകേരളസദസിന് മികച്ച പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മറച്ചുവയ്ക്കപ്പെട്ട യാഥാർഥ്യങ്ങൾ ജനങ്ങളെ ധരിപ്പിക്കുക, ഒപ്പം ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപ്പെടുന്നതിന്റെ സമഗ്രത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
സമൂഹത്തിൻെറ നാനാതുറകളിലുള്ളവർ ഒരേമനസോടെ നവകേരള സദസിൽ ഒത്തുചേരുന്നു. നാടിന്റെ വികസനത്തിനും പുരോഗതിക്കും സർക്കാരിനൊപ്പം ഞങ്ങളുമുണ്ട് എന്ന പ്രതികരണമാണിത്.
2016 മുതൽ കേരളം കൈവരിച്ച സമഗ്ര വികസനവും മുന്നേറ്റവും കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകാനുള്ള പിന്തുണയാണിതെന്നും അദ്ദേഹം പറഞ്ഞു.
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ സർക്കാർ സംവിധാനം രക്ഷിതാവിൻെറ സ്ഥാനത്ത് നിന്ന് പ്രവർത്തിച്ചു. ശക്തവും പഴുതടച്ചതുമായുള്ള ശിക്ഷാവിധിയാണുണ്ടായത്.
പ്രോസിക്യൂഷനും പോലീസും അക്ഷീണം പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന്‍റെ ഒരു പഴുതും ഉപയോഗിച്ച് പ്രതി രക്ഷപ്പെടാന്‍ പാടില്ലെന്ന നിര്‍ബന്ധത്തോടെ സര്‍ക്കാർ നടപടിയെടുത്തിരുന്നു.
30 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തികരിച്ചു. മുപ്പത്തിയഞ്ചാമത്തെ ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണയും പൂര്‍ത്തികരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ നല്‍കിയ അന്വേഷകസംഘവും പ്രോസിക്യൂഷനും അഭിനനന്ദനം അര്‍ഹിക്കുന്നു.
കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഒരു അതിക്രമത്തെയും അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് നേതാവ് നവകേരള സദസിലെത്തിയത് സ്വാഭാവിക പങ്കാളിത്തം മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ എ അബുബക്കർ ആണ് സദസിലെത്തിയത്.പങ്കെടുക്കാൻ കഴിയാത്ത എംഎൽഎമാർ മാനസിക സംഘർഷം അനുഭവിക്കുകയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1908 പരാതികൾ ഇന്നലെ മാത്രം ലഭിച്ചതായും പരാതികൾ വേർതിരിച്ച് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.