രാമപുരം :ഉഴവൂർ ആർടിഒ ഓഫീസിനു കീഴിൽ നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റുകളിൽ പരാജയപ്പെടുന്ന യുവാക്കൾക്കും യുവതികൾക്കും, ഒരു മാസത്തിനുശേഷമാണ് റീ ടെസ്റ്റിൽ ഡേറ്റ് കിട്ടുന്നതെന്ന് നിരവധി പേരുടെ പരാതി.
കേരളത്തിലെ മറ്റെല്ലാ ആർടിഒ ഓഫീസുകളിലും ട്രൈവിങ് ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് ഏഴു ദിവസം കഴിഞ്ഞാൽ റീടെസ്റ്റിനുള്ള ഡേറ്റ് കിട്ടും' എന്നാൽ കഴിഞ്ഞ നാല് മാസങ്ങളായിഉഴവൂർ ആർടിഒ ഓഫിസിനു കീഴിൽ ടെസ്റ്റിന് എത്തുന്ന ആളുകൾക്ക് ഒരു മാസത്തിനുശേഷമാണ് ഡേറ്റ് കിട്ടുന്നത്.
കേരളത്തിലെ മറ്റെല്ലാ ആർടി ഓഫീസുകളിലും ആദ്യതവണ പരാജയപ്പെടുന്നവർക്ക് ഏഴു ദിവസം കഴിഞ്ഞ് റീടെസ്റ്റിൽ കയറാം എന്നിരിക്കെയാണ് ഉഴവൂരിൽ ഈ ജനദ്രോഹ നടപടി തുടരുന്നത്.
ഉഴവൂർ ആർടിഒ ഓഫീസിലെ ഈ പരിഷ്കരണം പഠനത്തിനും ജോലിക്കുമായി പുറത്തേക്ക് പോകേണ്ട നിരവധി കുട്ടികൾക്കും മുതിർന്നവർക്കും ലൈസൻസ് എടുക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടാക്കുന്നത് നിരവധി പേരുടെ പണവും സമയവും ഇതുമൂലം നഷ്ടപ്പെടുന്നതായി വിദ്യാർത്ഥികൾ അറിയിച്ചു.
ഉദ്യോഗസ്ഥരോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ അത് സോഫ്റ്റ്‌വെയർ കംപ്ലൈന്റ്റ് ആണെന്നാണ് അവർ പറയുന്നതെന്നും ട്രൈവിങ് ടെസ്റ്റിന് എത്തുന്നവർ പറയുന്നു.
അതേസമയം നൂറുകണക്കിന് യുവാക്കളെയും യുവതികളെയും ബാധിക്കുന്ന വിഷയത്തിൽ ഉചിതമായ നടപടി ആർടിഒ ഓഫീസിൽ നിന്ന് ഉണ്ടായില്ലങ്കിൽ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്നും വിദ്യാർത്ഥികൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.