പായസം, അട എന്നിവയിലൊക്കെയാണല്ലോ ശര്‍ക്കര ഉപയോഗിക്കാറുള്ളത്. ശര്‍ക്കര കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ പലരും അറിയാതെ പോകുന്നു.ഇനി മുതല്‍ ദിവസവും ഒരു നേരം ശര്‍ക്കര ചായ കുടിക്കുന്നത് ശീലമാക്കൂ.
ഇതില്‍ കലോറി കുറവായതതനാല് തന്നെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താൻ സഹായിക്കും. ശര്‍ക്കര ചായ ദഹനത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇരുമ്പിന്റെ അളവ് കൂട്ടാൻ മികച്ചൊരു പരിഹാരമാണ് ശര്‍ക്കര. വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാൻ ശര്‍ക്കര സഹായിക്കുന്നു. വിളര്‍ച്ചയെ ചെറുക്കാൻ ദിവസവും ഒരു ഗ്ലാസ് ശര്‍ക്കര ചായ കുടിക്കാവുന്നതാണ്.
ഭക്ഷണത്തിന് ശേഷം ദഹനത്തെ ഉത്തേജിപ്പിക്കുന്നതിന് ഭക്ഷണത്തിന് ശേഷം ശര്‍ക്കര കഴിക്കാറുണ്ട്. ഇത് ദഹന എൻസൈമുകള്‍ സജീവമാക്കാൻ സഹായിക്കുന്നു.
ശര്‍ക്കരയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. സമ്പന്നമായ പോഷകഗുണമുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ഇതിന് കഴിയും.
ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്ന സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും സംരക്ഷിക്കാൻ സഹായിക്കും.
ശര്‍ക്കരയില്‍ സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ധാതുക്കളും ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ശര്‍ക്കര ചായ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ശര്‍ക്കര ചായയില്‍ പ്രകൃതിദത്തവും സുപ്രധാനവുമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചര്‍മ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നല്‍കാനും ഇത് സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.