മലപ്പുറം: മലപ്പുറം ജില്ല - ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം - ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുടെയും നോഡൽ പ്രേരക്മാരുടെയും യോഗം പ്ലാനിംഗ് ബോർഡ് ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പറും കാലികറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായ വി.കെ.എം ഷാഫി അദ്ധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ എൻ.ഐ.എൽ.പി വാർത്താ പത്രിക വിതരണം മലപ്പുറം നഗര സഭ എൻ.ഐ.എൽ.പി റിസോഴ്സ് പേഴ്സൺ റസാഖ് മാസ്റ്റർക്ക് നൽകി വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.ഡയറ്റ് സീനിയർ ലക്ചറർ മുഹമ്മദ് ബഷീർ,എൻ.ഐ.എൽ.പി സ്റ്റേറ്റ് ആർ.പി. നസീർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് , അസി. കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ , കെ. ശരണ്യ, കെ. മൊയ്തീൻ കുട്ടി , എൻ. രമാദേവി എന്നിവർ പ്രസംഗിച്ചു.
2023 ഡിസംബർ 10 ന് നടക്കുന്ന "മികവുത്സവം " സാക്ഷരതാ പരീക്ഷ വിജയിപ്പിക്കുവാൻ കർമ്മ പരിപാടികൾ തയ്യാറാക്കി.
എല്ലാ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രത്യേകം യോഗങ്ങൾ ചേർന്ന് എൻ.ഐ.എൽ.പി സാക്ഷരതാ ക്ലാസുകൾ സജീവമാക്കുവാൻ നടപടികൾ സ്വീകരിക്കും.റിസോഴ്സ് പേഴ്സൺ തോണിയിൽ രാജഗോപാൽ നന്ദി പറഞ്ഞു.ഫോട്ടോ: സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ജില്ലാതല സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.