തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. സപ്ലൈകോയ്ക്ക് അടിയന്തരമായി പണം നല്‍കണമെന്ന് ധനമന്ത്രി ബാലഗോപാലിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
നിലവില്‍ സപ്ലൈകോ ഏറെ പ്രതിസന്ധികളിലൂടെയാണ് പോകുന്നത്. വിലകുറച്ച് വില്‍ക്കുന്ന 13 ഇനം സാധനങ്ങളില്ലാതെ സപ്ലൈകോയിലെ ഷെല്‍ഫുകള്‍ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി.
പൊതുവിപണിയില്‍ വൻവിലയുള്ള സാധനങ്ങള്‍ തേടി സപ്ലൈകോയിലെത്തുന്ന സാധാരണക്കാര്‍ നിരാശരായാണ് മടങ്ങുന്നത്. ധനവകുപ്പ് പണമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.
സപ്ലൈകോയില്‍ സാധനം നല്കാൻ വിതരണക്കാര്‍ തയ്യാറാകുന്നില്ല. മുൻപ് വിതരണം ചെയ്ത സാധനങ്ങളുടെ 650കോടി രൂപ കുടിശ്ശിക ഇനിയും സപ്ലൈകോ നല്‍കിയിട്ടില്ല.
കേരളം കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. വര്‍ഷങ്ങളായി സബ്സിഡി നല്കുന്ന വകയില്‍ 1525കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കേണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണം ഒരു രൂപ പോലും നല്കാൻ സാധിക്കില്ലെന്നാണ് ധനവകുപ്പ് നിലപാട് സ്വീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.